പാകിസ്ഥാൻ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തെയും പഞ്ചാബിലെ മറ്റ് നഗരങ്ങളെയും തകർക്കാൻ ശ്രമിച്ചിരുന്നു എന്ന് വെളിപ്പെടുത്തി ഇന്ത്യൻ സൈന്യം

0
181

പഞ്ചാബ്: ഇന്ത്യ- പാകിസ്ഥാൻ നടത്തിയ ഏറ്റുമുട്ടലിനെ തുടർന്ന്, അമൃത്സറിലെ സുവർണ്ണക്ഷേത്രത്തേയും പഞ്ചാബിലെ മറ്റ് പ്രദേശങ്ങളേയും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നുവെന്ന് ഇന്ത്യൻ സൈന്യം വെളിപ്പെടുത്തി. എന്നാൽ ആകാശ് മിസൈൽ സംവിധാനവും എൽ-70 എയർ ഡിഫൻസ് ഗൺസും ഉൾപ്പെടെയുള്ള ഇന്ത്യയുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണം വിജയകരമായി തടയുകയുണ്ടായി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മെയ് എട്ടിന് നടന്ന ഈ ആക്രമണത്തിൽ പാകിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചിരുന്നു.