കൊച്ചി:മൂന്ന് വയസുകാരി കുഞ്ഞിനെ പുഴയിലേക്കെറിഞ്ഞ് കൊന്ന അമ്മ സന്ധ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്പിയുടെ നേതൃത്വത്തിൽ സന്ധ്യയെ വിശദമായി ചോദ്യം ചെയ്യുകയാണ്.ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന് ഐസ്ക്രീമിൽ വിഷം കലർത്തി കൊല്ലാൻ മുമ്പ് ശ്രമിച്ചിട്ടുണ്ടെന്ന വിവരവും പൊലീസ് വെളിപ്പെടുത്തി. എന്നാൽ, ഈ ക്രൂരകൃത്യത്തിന് പശ്ചാത്താപം പോലും സന്ധ്യ പ്രകടിപ്പിക്കുന്നില്ലെന്ന് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. ചോദ്യം ചെയ്യപ്പെടുമ്പോൾ സന്ധ്യ കുറ്റം സമ്മതിച്ചെങ്കിലും, “ഞാൻ ചെയ്തു” എന്ന് മാത്രം പറഞ്ഞുകൊണ്ട് കാരണം വ്യക്തമാക്കിയിട്ടില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമാണെന്നും റൂറല്‍ എസ് പി എം ഹേമലത പ്രതികരിച്ചു.
സിസിടിവി ഫുട്ടേജ് വിശകലനം ചെയ്താണ് പൊലീസ് നിർണായകമായ തെളിവുകൾ കണ്ടെത്തിയത്. തുടക്കത്തിൽ കുട്ടി ആലുവയിൽ നിന്ന് കാണാതെയായി എന്ന് അമ്മ പൊലീസിനെ അറിയിച്ചത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചതിന് ശേഷം, സന്ധ്യ ആലുവ ബസ്സിൽ നിന്ന് ഇറങ്ങുന്നതായി തെളിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനിടെ, മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് കുട്ടിയെ താഴെയെറിഞ്ഞതായി യുവതി പൊലീസിനോട് പറഞ്ഞു.






























