കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

0
34

കൊച്ചി: കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച മലയാളി പൈലറ്റ് ശ്രീഹരി സുകേഷിന്‍റെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും. ടൊറന്‍റോയില്‍ നിന്ന് ദില്ലിയില്‍ എത്തിക്കുന്ന മൃതദേഹം രാവിലെ 8.10നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് നെടുമ്പാശ്ശേരിയിലെത്തിക്കുക. തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീഹരി ജുലൈ 9നാണ് കാനഡയിലെ മാനിടോബയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ചത്. അപകടത്തില്‍ കനേഡിയന്‍ പൗരനായ പൈലറ്റ് സവന്ന മേ റോയസും (20) മരിച്ചിരുന്നു.