പത്തനംതിട്ട : ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. മലയോര മേഖലയിൽ ജാഗ്രത അനൗൺസ്മെന്റും തുടങ്ങിയിട്ടുണ്ട്. കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർക്കാണ് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീതിയും ജില്ലയുടെ മലയോരമേഖലയിലുണ്ട്. മിന്നൽ പ്രളയ മുന്നറിയിപ്പുള്ളതിനാൽ കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഇവിടെ ഉരുൾപൊട്ടിയപ്പോൾ കക്കട്ടാറിൽ വലിയ രീതിയിൽ ജലനിരപ്പുയർന്നിരുന്നു. കഴിഞ്ഞ ദിവസം പെയ്ത് മഴയിൽ റാന്നി ടൗൺ മൊത്തം വെള്ളത്തിനടിയിലായിരുന്നു.






























