കാസർഗോഡ് : സി അമ്പുരാജിൻ്റെ തീയ്യ കുഞ്ഞിൻ്റെ ചൂട്ട് എന്ന പുസ്തകം ചരിത്ര ഗവേഷണ പഠനം നടത്തുന്നവർക്ക് പ്രയോജനപ്പെടുത്താനാകുന്ന നല്ലൊരു കൃതിയാണെന്ന് ചർച്ചയിൽ വായനക്കാർ അഭിപ്രായപ്പെട്ടു. നീലേശ്വരം കോട്ടപ്പുറം ബോട്ടുജെട്ടിയിലെ വെളിച്ചം വായനാ ഇടത്തിൽ വെച്ച് നടന്ന ചടങ്ങിൽ
എഴുത്തു കാരൻ ടി ജയരാജ് തുരുത്തി പുസ്തകം അവതരിപ്പിച്ചു.
ഗോപകുമാർ മാസ്റ്റർ, അനീഷ് വെങ്ങാട്ട്, ഗിരിധർ രാഘവ്, അഹമ്മദ് കുഞ്ഞി നീലേശ്വർ, സുജിത്ത് കയ്യൂർ,നളിനാക്ഷൻ ഒളവറ, ജാനകി നീലേശ്വരം, പ്രശാന്തി ടീച്ചർ, ഗീത ടീച്ചർ, സുജേഷ് ബാബു, കെ. പി. വിനോദ്,രാജൻ നീലേശ്വരം,മുങ്ങത്ത് വിജയൻ,എന്നിവർ ച്ചയിൽ പങ്കെടുത്തു സംസാരിച്ചു. നോവലിസ്റ്റ് സി. അമ്പുരാജ് എഴുത്തനുഭവങ്ങൾ പങ്കുവെച്ചു. വെളിച്ചം വായന ഇടം സ്ഥാപകയും, എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമായ ഫറീന കോട്ടപ്പുറം സ്വാഗതവും അനീഷ് വെങ്ങാട്ട് നന്ദിയും പ്രകാശിപ്പിച്ചു.






























