വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ എ.കെ.ജി സെന്ററിൽ വൻ ജനക്കൂട്ടം.

0
56

തിരുവനന്തപുരം:വി.എസ് അച്യുതാനന്ദന് കണ്ണീരോടെ വിട. തിരുവനന്തപുരത്തെ എ.കെ.ജി പഠനകേന്ദ്രത്തിൽ പൊതുദർശനം തുടരുന്നു. കേരള സർവകലാശാലയിൽ നിന്ന് എ.കെ.ജി സെന്റർ വരെ നീളുന്ന നീണ്ട ക്യൂകളാണ് ദൃശ്യം. പ്രിയ നേതാവിനെ അവസാനമായി കാണാൻ പതിനായിരങ്ങൾ എത്തിയിരിക്കുന്നു. മണിക്കൂറുകളായി കാത്തിരിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

വി.എസ് ജനങ്ങളുടെ ഇടയിൽ നിന്നുയർന്ന നേതാവാണ് എന്ന് ക്യൂവിലുള്ളവർ പറയുന്നു. വീട്ടിലെ മുതിർന്ന അംഗം നഷ്ടപ്പെട്ടത് പോലെയാണ് എന്നും ഇനി ഈ മുഖം കാണാൻ കഴിയില്ലല്ലോ എന്നും മറ്റും വികാരഭരിതമായ പ്രതികരണങ്ങൾ ഉയരുന്നു.

വി.എസ് അച്യുതാനന്ദന്റെ മൃതദേഹം വൈകീട്ട് 7:15 ന് എ.കെ.ജി പഠനകേന്ദ്രത്തിലെത്തിച്ചു. ഉച്ചയ്ക്ക് 3:20 ന് ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ പൊതുദർശനത്തിനായി മൃതദേഹം സൂക്ഷിക്കും. നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഉച്ചയ്ക്ക് ശേഷം ദേഹം ആലപ്പുഴയിലേക്ക് നാഷണൽ ഹൈവേ വഴി എത്തിക്കും.