ലക്ക്നൗ:ഉത്തർപ്രദേശിൽ ട്രെയിന് അട്ടിമറിക്കാൻ ശ്രമം നടന്നു. ദലേൽനഗർ – ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കുകളിൽ മരത്തടി കെട്ടിവെച്ച് രണ്ട് ട്രെയിനുകൾക്ക് പാളം തെറ്റിക്കാനുള്ള ശ്രമമായിരുന്നു ഇത്. ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുന്ന രാജധാനി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളെ ലക്ഷ്യമാക്കിയായിരുന്നു ഈ ശ്രമം.
ലോക്കോ പൈലറ്റിന്റെ ശ്രദ്ധയും കൃത്യമായ ഇടപെടലില്‍ കൊണ്ടാണ് വലിയൊരു ദുരന്തം തടയപ്പെട്ടത്. സംശയകരമായ സാഹചര്യം കണ്ടപ്പോൾ തന്നെ ട്രെയിൻ അടിയന്തിരമായി നിർത്തിയ ശേഷം, പൈലറ്റ് ട്രാക്കിൽ കുറുകെ വെച്ചിരുന്ന മരത്തടി നീക്കംചെയ്തു. സംഭവത്തിൽ റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ഉറപ്പാക്കാൻ അധികൃതർ അന്വേഷണം ആരംഭിച്ചു.






























