മലപ്പുറം: കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. കോട്ടക്കലിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്കും കുറ്റിപ്പുറം ജില്ലാ ആശുപത്രിയിലേക്കും വളാഞ്ചേരി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ഒരു കുട്ടി ഉൾപ്പടെ ആറ് പേർക്കാണ് പരിക്ക്.
നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. 50 സീറ്റ് ബസിൽ 49 പേർ ഉണ്ടായിരുന്നു. ബസിനടിയിൽ പെട്ട എല്ലാവരേയും പുറത്തെടുത്തിട്ടുണ്ട്.