അഹമ്മദാബാദ് വിമാന അപകടം; വിദഗ്ധ സംഘം സ്ഥലത്തെത്തി

0
87

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിനെക്കുറിച്ചുള്ള അന്വേഷണത്തിനായി യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം അഹമ്മദാബാദിൽ എത്തി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ സംഘത്തോട് സഹകരിച്ചാണ് ഈ വിദഗ്ധ സംഘം പ്രവർത്തിക്കുന്നത്.

ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്താൻ പാർലമെന്റ് ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ജെഡിയു എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റി വിമാനയാത്രക്കാരുടെ സുരക്ഷാ നടപടികൾക്കായി വിശദമായ റിപ്പോർട്ട് തയ്യാറാക്കും.

അതേസമയം, ദുരന്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഈ സമിതി ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുകയും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിമാന മേഖലയിലെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും. ഈ സമിതിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസത്തെ സമയം നൽകിയിട്ടുണ്ട്.