പരിസ്ഥിതി സംരക്ഷണത്തിന് മന്ത്രി അൽ-മൂസയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി

0
110

കുവൈത്ത് സിറ്റി: കൃഷി, സൗന്ദര്യവൽക്കരണം, വനവൽക്കരണം തുടങ്ങി രാജ്യത്ത് പ്രകൃതി സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. ജല വൈദ്യുത വകുപ്പ് മന്ത്രി അൽ- മൂസയുടെ നേതൃത്വത്തിലാണ്  സംഘം രൂപീകരിച്ചത്. വർക്ക് ആന്റ് ഇലക്‌ട്രിസിറ്റി മന്ത്രാലയത്തിലെയും കാർഷിക, മത്സ്യവിഭവങ്ങൾക്കായുള്ള പബ്ലിക് അതോറിറ്റിയിലെയും അംഗങ്ങളാണ് സംഘത്തിലുള്ളത്.