മലപ്പുറം:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടുകളുടെ വ്യത്യാസത്തിൽ വിജയിച്ചു. 2016-ലെ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി യുഡിഎഫ് ഈ മണ്ഡലം തിരിച്ചുപിടിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന് രണ്ടാം തവണയായി പരാജയം . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ. ബാബുവിനോട് പരാജയപ്പെട്ടിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എംഎൽഎ പി.വി. അൻവർ ശക്തമായ പ്രകടനം നടത്തി. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് നാലാം സ്ഥാനത്ത്.
ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വോട്ടെണ്ണലിൽ പോസ്റ്റൽ, സർവീസ് വോട്ടുകൾ ഉൾപ്പെടെ മൊത്തം വോട്ടിംഗ് ശതമാനം 75.87% ആയിരുന്നു.
വോട്ട് നില:
– ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്): 77,737
– എം സ്വരാജ് (എൽഡിഎഫ്): 66,660
– പി.വി. അൻവർ (സ്വതന്ത്ര): 19,760
– മോഹൻ ജോർജ് (എൻഡിഎ): 8,648
– അഡ്വ. സാദിഖ് നടുത്തൊടി (എസ്ഡിപിഐ): 2,075