ഡൽഹി: യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഒരാഴ്ച കൂടെ നീളും. ജനുവരി ഏഴാം തീയതി വരെയാണ് യാത്രാനിരോധനം നീട്ടിയത്ത്. കഴിഞ്ഞ ഡിസംബർ 22 ന് ആയിരുന്നു വിമാന സർവീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നിരോധനം നാളെ അവസാനിക്കാനിരിക്കെയാണ് ഒരാഴ്ച കൂടെ നിർത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചത്. സാഹചര്യം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിൽ യുഎഇയിൽ നിന്നെത്തിയ 20 പേർക്ക് ആണ് ജനിതകമാറ്റം സംഭവിച്ച കൊറോണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
































