മലപ്പുറം:നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായി അഡ്വ. മോഹൻ ജോർജ്ജിനെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് (ബി)യുടെ മുൻ നേതാവും മാർത്തോമ്മാ സഭാ പ്രതിനിധിയും നിലമ്പൂർ ചുങ്കത്തറ സ്വദേശിയുമാണ് മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കുന്ന അദ്ദേഹത്തെ എൻഡിഎയുടെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത് നീണ്ട കൂടിയാലോചനക്ക് ഒടുവിലാണ്.































