ഭോപ്പാൽ:ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് വീണ്ടും ഒരു വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ബിജെപി നേതാവ് ചർച്ചയായി. രാജ്യവും സൈന്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വണങ്ങുന്നുവെന്ന് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദ പറഞ്ഞത് വിവാദമായി.
പ്രധാനമന്ത്രി നൽകിയ തിരിച്ചടിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. രാജ്യവും സൈന്യവും അദ്ദേഹത്തിന്റെ കാൽക്കീഴിൽ വണങ്ങുന്നു എന്നായിരുന്നു ദേവ്ദയുടെ പ്രസ്താവന. ഇതിനെതിരെ കോൺഗ്രസ് ശക്തമായി എതിർത്തു. സൈന്യത്തെ അപമാനിക്കുന്ന ഈ പ്രസ്താവനയ്ക്ക് ബിജെപിയും പ്രധാനമന്ത്രിയും മൗനം പാലിക്കുന്നത് അംഗീകാരമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇതിന് മുമ്പും മധ്യപ്രദേശ് ബിജെപി നേതാവ് കൻവർ വിജയ്ഷയുടെ വിവാദ പ്രസംഗം വലിയ പ്രതിഷേഷത്തിന് കാരണമായിരുന്നു.കേണൽ സോഫിയ ഖുറേഷിയെ അപമാനിക്കുന്ന പരാമർശം നടത്തിയ ഷായെ ക്യാബിനെറ്റ് മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ വീണ്ടും ബിജെപി നേതാവിന്റെ പ്രസ്താവന രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നു