“അനീഷിന്റെ ആരോപണം അടിസ്ഥാനരഹിതം”– കൈക്കൂലി കേസിൽ ഇ ഡി വിശദീകരണം

0
24

കൊച്ചി: ഇ ഡി ഉദ്യോഗസ്ഥനെ മുഖ്യപ്രതിയാക്കി നടക്കുന്ന കൈക്കൂലി കേസിൽ വിശദീകരണം നൽകി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പരാതിക്കാരനായ വ്യവസായി അനീഷ് ബാബു ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധമാണെന്നും അനീഷിന്റെ നേരെ ഇപ്പോഴേ 5 ക്രൈം ബ്രാഞ്ച് കേസുകൾ നിലനിൽക്കുന്നുവെന്നും എന്തെങ്കിലും അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്നും ഇഡി വ്യക്തമാക്കി.

ഇഡി അസിസ്റ്റന്റെ ഡയറക്ടർ ശേഖർ കുമാർ മുഖ്യപ്രതിയായ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് വിജിലൻസ് നടപടികൾ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇഡിയുടെ വിശദീകരണം വന്നത്.