ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് കോൺഗ്രസ്; സൈന്യത്തെ അഭിനന്ദനിച്ചു രാഹുൽ-ഖാർഗെ

0
25

ന്യൂ ഡൽഹി :ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂറി’യെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. സൈനിക പ്രവർത്തനത്തെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു. “ഇന്ത്യൻ സൈന്യത്തിൽ നാമെല്ലാവർക്കും അഭിമാനമുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ സൈനികരുടെ ധീരതയും ദൃഢനിശ്ചയവും പ്രശംസിച്ചു. “ഈ സമയം ദേശീയ ഐക്യത്തിന്റെയും ഏകാഭിപ്രായത്തിന്റെയും സമയമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നമ്മുടെ സൈന്യത്തിനൊപ്പം ഉറച്ചുനിൽക്കുന്നു. ദേശീയ താല്പര്യങ്ങൾ നമ്മുടെ മുഖ്യ പ്രതിപാദ്യമാണ്” എന്ന് ഖാർഗെ തന്റെ എക്സ് പോസ്റ്റിൽ എഴുതി.

കോൺഗ്രസ് വക്താവ് ജയറാം രമേശും സൈന്യത്തിന് പാർട്ടിയുടെ പൂർണ്ണമായ പിന്തുണ പ്രഖ്യാപിച്ചു. “പാകിസ്ഥാനിലെയും പാക്-നിയന്ത്രിത കശ്മീരിലെയും ഭീകരവാദത്തിന്റെ എല്ലാ ഉറവിടങ്ങളെയും നശിപ്പിക്കാൻ ഇന്ത്യയുടെ പ്രതിജ്ഞ അടിയുറച്ചതായിരിക്കണം. ദേശീയ താല്പര്യങ്ങൾ എല്ലായ്പ്പോഴും മുഖ്യമാണ്” എന്ന് അദ്ദേഹം പറഞ്ഞു. “കോൺഗ്രസ് പാർട്ടി നമ്മുടെ സൈന്യത്തിനൊപ്പം അചലമായി നിൽക്കുന്നു” എന്നും ജയറാം രമേശ് പറഞ്ഞു.