കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയ പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിയെന്ന കേസില്‍ ഇന്ത്യൻ പൗരനെയും ഫിലിപ്പീൻ സ്വദേശിനിയെയും അറസ്റ്റ് ചെയ്തു. സാൽമിയ പൊലീസ് സ്റ്റേഷൻ സംഘം നടത്തിയ മിന്നൽ റെയ്ഡിലാണ് ഇന്ത്യൻ പൗരനും ഫിലിപ്പീൻ സ്വദേശിനിയും അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് പ്രാദേശിക പൊലീസ് സംഘങ്ങൾ നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. പ്രതികളെ തുടർനടപടികൾക്കായി ജനറൽ ഡിപ്പാർട്മെന്‍റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.
Home Middle East Kuwait മയക്കുമരുന്ന് വിൽപ്പന, ഇന്ത്യൻ പൗരനെയും ഫിലിപ്പീൻ സ്വദേശിനിയെയും അറസ്റ്റ് ചെയ്തു