വീടിനുള്ളിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം; എട്ട് വയസ്സുകാരൻ മരിച്ചു

0
44
ബാംഗ്ലൂർ :  ചിന്നയൻപാളയത്ത്‌ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ട് വയസുകാരൻ മരിച്ചു. ഒൻപത് പേർക്ക് പരുക്കേറ്റു. മൂന്ന് വീടുകൾ പൂർണമായും ആറ് വീടുകൾ ഭാഗികമായും തകർന്നു. ഗ്യാസ് സിലണ്ടർ പൊട്ടിതെറിച്ചതാണ് അപകടകാരണം എന്നാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ചിന്നയൻപാളയത്ത്‌ ആളുകൾ തിങ്ങി നിറഞ്ഞു താമസിക്കുന്ന പ്രദേശത്തെ വീടിനുള്ളിൽ ആണ് സ്ഫോടനമുണ്ടായത്. ഈ വീടും സമീപത്തെ രണ്ട്‌ വീടുകളും പൂർണമായി തകർന്നു.