കുവൈത്ത് സിറ്റി: ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുവൈത്ത് ടെലിവിഷൻ ഉൾപ്പടെ മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു. ശനിയാഴ്ച ഇസ്രയേൽ വ്യോമസേനയിൽ നിന്നുണ്ടായ ആവർത്തിച്ചുള്ള മിസൈൽ ആക്രമണത്തെ തുടർന്നാണ് 12 നിലയുള്ള അൽ-ജല ടവർ ബ്ലോക്ക് തകർന്നതെന്ന് കുവൈത്ത് ടെലിവിഷൻ റിപ്പോർട്ടർ സുവാദ് അൽ ഇമാം വാർത്താ ഏജൻസിയായ കുനയോട് പറഞ്ഞു. ഈ സ്ഥലത്താണ് ഖത്തറിലെ അൽ ജസീറ ടെലിവിഷൻ നെറ്റ്‌വർക്ക് ഓഫീസുംപി പ്രവർത്തിച്ചിരുന്നത്