ഡൽഹി :പാക്കിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപറേഷൻ സിന്ദൂർനെക്കുറിച്ചും വിദേശരാജ്യങ്ങളിൽ വിശദീകരണം നൽകുന്നതിനായി കേന്ദ്രസർക്കാർ സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ പ്രതിനിധി സംഘത്തിൽ ചേർക്കാൻ ക്ഷണിച്ചിട്ടുണ്ട്.എന്നാൽ ഈ നയതന്ത്ര നീക്കത്തിന് സഹകരിക്കാൻ സിപിഎം തീരുമാനിച്ചെങ്കിലും ഇതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ലെന്ന് ബ്രിട്ടാസ് വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രി ഇതുവരെ സർവ്വകക്ഷി യോഗം ക്യാബിനറ്റ് യോഗം ക്രമീകരിച്ചിട്ടില്ലെന്നും ഈ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

































