അൻവറിനെ കാണാൻ വിസമ്മതിച്ച് കെസി വേണുഗോപാൽ

0
23

കോഴിക്കോട്:നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാകാതെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മാധ്യമങ്ങളോട് വ്യക്തമായി തന്റെ നിലപാട് വ്യക്തമാക്കിയ വേണുഗോപാൽ, അൻവറുമായി ഞാൻ കൂടിക്കാഴ്ച നടത്തുമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെന്നും ഭാവന സൃഷ്ടികള്‍ മാത്രമാണെന്നും പറയേണ്ട കാര്യം താന്‍ ഉച്ചയ്ക്ക് പറഞ്ഞിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ കടുത്ത ഭാഷയിൽ പ്രതികരിച്ചു. കേരളത്തിലെ പാർട്ടിയുടെ സ്ഥാനാർഥി തിരഞ്ഞെടുപ്പ് സംബന്ധിച്ച സംഘർഷം പ്രാദേശിക നേതൃത്വം ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാൽ, തൃണമൂൽ നേതാവ് പി.വി. അൻവർ ഈ പ്രസ്താവനയെ എതിർത്തുകൊണ്ട്, കെ.സി. വേണുഗോപാൽ അവസാന നിമിഷത്തിൽ കൂടിക്കാഴ്ച റദ്ദാക്കി. അദ്ദേഹം വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് എത്തുമെന്ന് വിവരം ലഭിച്ചിരുന്നു. അതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്, ഇപ്പോഴും കോഴിക്കോട്ടാണ് എന്ന് പ്രതികരിച്ചു. എന്നിരുന്നാലും, കോഴിക്കോട് വെച്ച് അൻവറുമായുള്ള കൂടിക്കാഴ്ച ഇതുവരെ നടന്നിട്ടില്ല.