കെ ഇ എ സിറ്റി ഏരിയ രക്തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു

0
182

കുവൈറ്റ് : ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കാസറഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ (കെ ഇ എ ) സിറ്റി ഏരിയ കമ്മിറ്റി ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു ഓഗസ്റ്റ് 15 വെള്ളിയാഴ്ച്ച നടത്തുന്ന ആറാമത് രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശന ചടങ്ങ് ഏരിയ ആക്ടിങ് പ്രസിഡന്റ്‌ തസ്‌ലീം തുരുത്തിയുടെ അധ്യക്ഷതയിൽ അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ ഉൽഘാടനം ചെയ്തു

ബദ്ർ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൽ റസാഖ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച് ന് നൽകി പോസ്റ്റർ പ്രകാശനം ചെയ്തു

ചടങ്ങിൽ കേന്ദ്ര ജ. സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ എം.വി, സെക്രട്ടറി അബ്ദുള്ള കടവത്ത്, മീഡിയ കൺവീനർ കബീർ മഞ്ഞംപ്പാറ ബദ്ർ മെഡിക്കൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അബ്ദുൽ ഖാദർ, മുസ്തഫ ചെമ്നാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഏരിയ ജ. സെക്രട്ടറി അബ്ദുള്ള കെ സി സ്വാഗതവും കബീർ തളങ്കര നന്ദിയും പറഞ്ഞു