ചാന്‍സലര്‍ പദവിയില്‍ നിന്ന് പുറത്താക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ

0
145
arif muhammed khan

തന്നെ ചാന്‍സലര്‍ പദവിയില്‍ നിന്ന് പുറത്താക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലറെ എന്തിന് മാറ്റുന്നുവെന്ന് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണം.

മുഖ്യമന്ത്രി സംസാരിക്കുന്നത് ഭീകരവാദിയുടെ ഭാഷയിലാണ്.വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമത്തിന് മുകളിലാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭീഷണിക്ക് വഴങ്ങില്ല. പ്രത്യാഘാതം ഗുരുതരമായാലും പിന്നോട്ടില്ല. ഒട്ടും ബഹുമാനമില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ഗവർണർ ആരോപിച്ചു