താമരശ്ശരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

0
109

താമരശ്ശേരി ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിലായി ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽൽ ആളപായമില്ല എന്നാണ് വിവരം. വിനോദ സഞ്ചാരികളുമായി കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വന്ന ട്രാവലറിനാണ് തീ പിടിച്ചത്. ട്രാവലറില്‍ 17 പേരുണ്ടായിരുന്നു എന്നാണ് വിവരം. ആറാം വളവ് കയറുന്നതിനിടെ വാഹനത്തിന്റെ മുന്‍ വശത്തുനിന്നും പുക ഉയരുന്നുത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഡ്രൈവര്‍ സഞ്ചാരികളെ പുറത്തിറക്കി. ഡ്രൈവറുടെ കൃത്യസമയത്തെ ഇടപ്പെടലിലൂടെ വന്‍ അപകടം ഒഴിവായി.കുറച്ചു സമയം കൊണ്ടുതന്നെ വാഹനത്തില്‍ മുഴുവനായും തീ പടര്‍ന്നു. മുക്കത്തു നിന്നും ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. താമരശ്ശേരി പൊലീസും സ്ഥലത്തെത്തി. ഇതുവഴിയുളള ഗതാഗതം ഭാഗികമായി തുടരുന്നുണ്ട്. തീ പിടിക്കാനുളള കാരണം വ്യക്തമല്ല. ആംബുലന്‍സ് റോഡ് സേഫ്റ്റി വിംങ്ങും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനെത്തി