ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചു

0
122

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചു. എരുമേലി കണ്ണിമലയ്ക്ക് സമീപത്തായിരുന്നു അപകടം. ചെന്നൈ താംബരം സ്വദേശിനി സംഘമിത്ര ആണ് മരിച്ചത്. 16 പേർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് 3.15 നാണ് അപകടം. ചെന്നൈയിൽനിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപെട്ടത്.