ബഫർ സോൺ; വിദഗ്‌ധ സമിതി യോഗം രാവിലെ; മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം വൈകിട്ട്

0
101

ബഫര്‍സോണുമായി ബന്ധപ്പെട്ട വിവാദങ്ങളൾ ഉടലെടുത്ത സാഹചര്യത്തിൽ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  നിര്‍ണ്ണായക യോഗങ്ങള്‍ ഇന്ന്ചേരും. രാവിലെ വിദ്ഗദ സമതിതി യോഗവും ഉച്ചക്ക് ശേഷം മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗവുമാണ് ചേരുന്നത്.

ജനുവരി ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹസ‍ർവ്വെ റിപ്പോർട്ട് നൽകാനുളള സമയപരിധി ഈ മാസം തീരുകയാണ്.

സർവേ റിപ്പോർട്ട് തയ്യാറാണെങ്കിലും കനത്ത പ്രതിഷേധങ്ങൾക്ക് മുന്നിൽ ആ റിപ്പോർട്ട് അപൂർണ്ണമാണെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞുകഴിഞ്ഞു. പ്രതിപക്ഷവും വിവിധ സംഘടനകളും സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചത്.