കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥി ജെബി മേത്തറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രചരണം . നടൻ ദിലീപിനൊപ്പമുളള സെൽഫിയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും രാജ്യസഭാ സ്ഥാനാർഥിയുമായ ജെബി മേത്തറിനെതിരെ പ്രചരണായുധമായിരിക്കുന്നത്. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷ വേദിയിൽ വെച്ചായിരുന്നു മഹിളാ കോൺഗ്രസ് അധ്യക്ഷ ദിലീപിനൊപ്പം സെൽഫി എടുത്തത്. ആലുവ നഗരസഭയിൽ വൈസ് ചെയർപേഴ്സൺ ആരായിരുന്നു ജെബി മേത്തർ അന്ന്.
വനിതകൾക്ക് പ്രാധാന്യം നൽകിയാണ് കോൺഗ്രസ് മഹിളാ കോൺഗ്രസ് അധ്യക്ഷയെ സ്ഥാനാർഥിയാക്കിയതെന്ന് പാർട്ടി വൃത്തങ്ങൾ പറയുമ്പോഴാണ് ദിലീപിനെ പോലുള്ളവരെ ക്ഷണിച്ച് വേദിയിലിയിരുത്തുകയും അവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്യുന്ന നേതാവാണോ, സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നതെന്ന ചോദ്യം ഉയരുന്നത്






























