വിദേശ രാജ്യങ്ങളിൽനിന്ന് സ്വർണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ തടയിടാനായി പരിശോധനകൾ കർശനമാക്കുന്നു . ഇതിൻറെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് പോലീസ് പരിശോധന ശക്തമാക്കി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തുവരുന്ന യാത്രക്കാരെ വിമാനത്താവളത്തിന് വെളിയിൽ പോലീസ് പരിശോധിക്കും. ഇതിനായി അന്താരാഷ്ട്ര ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുടങ്ങും.