തിരുവനന്തപുരം:കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പനുസരിച്ച്, സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരും. പത്തനംതിട്ട, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നു .































