കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുൽ ഉലയുടെ കുവൈത്തിലെ പോഷക ഘടകം കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) സിൽവർ ജൂബിലി ‘സേവന മുദ്ര’പുരസ്‌കാരത്തിനു കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളെ തെരഞ്ഞെടുത്തു.സമസ്തയുടെ വിവിധ ഘടകങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി,സംഘടനയുടെ പുരോഗതിക്ക് വേണ്ടി തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിച്ച 25 നേതാക്കന്‍മാരെ,അവരുടെ സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും അംഗീകാരമായി ആദരിക്കുകയാണ് ‘സേവന മുദ്ര’യിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലെ മുന്നൂറിലേറെ മഹല്ലുകളിലെ ഖാളിയാണ്.സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി,ജംഇയ്യത്തുൽ മുദരിസീൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്,സമസ്ത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗം,സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം,മജ്ലിസുന്നൂർ സ്റ്റേറ്റ് അമീർ,സുപ്രഭാതം ദിനപത്രം ഡയറക്ടർ തുടങ്ങീ പദവികൾ വഹിക്കുന്നുണ്ട്.
സെപ്റ്റംബർ 5നു വെള്ളിയാഴ്ച അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ‘മുഹബ്ബത്തെ റസൂൽ’ നിബിദിന മഹാ സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ നേതാക്കൾ അറിയിച്ചു.
Home Middle East Kuwait കെ.ഐ.സി സിൽവർ ജൂബിലി ‘സേവന മുദ്ര’ പുരസ്‌കാരം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്ക്