ഒന്നരമണിക്കൂരിലേറെ നേരമായിട്ടും കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലെ തീപിടിത്തം അണയ്ക്കാനാവാതെ അധികൃതർ

0
119

കോഴിക്കോട്:ഒന്നര മണിക്കൂറിലേറെ നേരമായിട്ടും തീ നിയന്ത്രിക്കാൻ അധികൃതർ ഇപ്പോഴും പ്രയത്നിക്കുകയാണ് . വൈകുന്നേരം 5:30ന് കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ ആരംഭിച്ച തീ ഇപ്പോഴും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് യൂണിറ്റുകൾക്ക് തീയടക്കാനായിട്ടില്ല.

ജില്ലാ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, ജില്ലയിലെ എല്ലാ ഫയർ ഫോഴ്സ് യൂണിറ്റുകളെയും സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർപോർട്ട് ഫയർ യൂണിറ്റുകളും സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ബസ് സ്റ്റാൻഡിനുള്ളിൽ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആളുകൾക്ക് യാതൊരു അപകടവുമില്ലെന്നും കളക്ടർ വിശദീകരിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ വൈകുന്നേരം 5:30ന് ആരംഭിച്ച തീ ഇപ്പോഴും പൂർണ്ണ നിയന്ത്രണം കിട്ടിയിട്ടില്ല. പൊലീസും ഫയർ ഫോഴ്സും തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.