അരിക്കൊമ്പനെ മയക്കുവെടി വെച്ചു

0
130

രണ്ടാം ദിവസത്തെ ദൗത്യത്തിനൊടുവില്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ചു. സൂര്യനെല്ലി ഭാഗത്ത് നിന്നും സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിയ ഉടനെയായിരുന്നു മയക്കുവെടി വെച്ചത്.  അര മണിക്കൂറിനുള്ളില്‍ ആന മയങ്ങിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ആനയെ ബന്ധിച്ച് നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനാണ് വനംവകുപ്പിന്റെ പദ്ധതി. 2017ല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.