ബദർ അൽസമ മെഡിക്കൽ സെൻറർ എംഡി അബ്ദുൾ ലത്തീഫിനെ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ഗവാണിംഗ് ബോർഡ് അംഗമായി തിരഞ്ഞെടുത്തു

0
64

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമാ മെഡിക്കൽ സെൻററിന്റെ  മാനേജിംഗ് ഡയറക്ടറായ അബ്ദുൾ ലത്തീഫിനെ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഗവേണിംഗ് ബോർഡ് അംഗമായി തിരഞ്ഞെടുത്തു. ഒ സി സി ഐയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രവാസി കൂടിയാണ് അദ്ദേഹം.

ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (ഒ സി സി ഐ) ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ   രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങളിൽ കൂടുതൽ സംഭാവനകൾ നൽകാൻ ശ്രമിക്കുമെന്ന്  ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറ ക്ടർ അബ്ദുൽ ലത്തീഫ ഉപ്പള നേരത്തെ പ്രതികരിച്ചിരുന്നു.

സുൽത്താനേറ്റിലെ വ്യവസായ-സാമൂഹിക സേവന, സാന്ത്വന മേഖലയിൽ വ്യക്തിമുദ്ര  അബ്ദുൾ ലത്തീഫ് ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽ ഉൾപ്പെടെ യാത്ര, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, കെട്ടിട നിർമാണം, ചില്ലറ വിൽപ്പന രംഗം, ഹോ സ്പിറ്റിലാറ്റി തുടങ്ങിയ മേഖലകളിലും അദ്ദേഹം വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. അതോടൊപ്പം എടുത്ത് പറയേണ്ടതാണ്  അമ്മയുടെ പ്രിയ സ്മരണാർത്ഥം സ്ഥാപിച്ച ഐശാൽ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ് വഴി അദ്ദേഹം നടത്തുന്ന സാമൂഹിക- ജനസേവന പ്രവർത്തനങ്ങൾ