കുവൈറ്റ് സിറ്റി: രാജ്യത്ത് ഈ വാരം ബുധനാഴ്ച രാവിലെ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതായി കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മഴയ്ക്കൊക്കൊപ്പം ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും താപനിലയും തിരശ്ചീന ദൃശ്യപരതയും കുറയാനും സാധ്യതയുണ്ട്.
ചൊവ്വാഴ്ച മുതൽ മഴയ്ക്കുള്ള സാധ്യത ക്രമേണ വർദ്ധിക്കും, ബുധനാഴ്ച രാവിലെ വരെ ഇത് നീണ്ട് നിൽക്കും, ഒപ്പം ശക്തമായതുമായ മണിക്കൂറിൽ 70 കിലോമീറ്ററിലധികം വേഗതയിലുള്ള കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു





























