കുവൈറ്റ് സിറ്റി: അക്കാദമിക് സർട്ടിഫിക്കറ്റുകൾ, ട്രാൻസ്ക്രിപ്റ്റുകൾ, സാക്ഷ്യപ്പെടുത്തൽ, തുല്യത സർട്ടിഫി്ക്കറ്റ്, എന്നിവ ഉൾപ്പെടെ അവർ നൽകുന്ന സേവനങ്ങളുടെ ഫീസ് വർദ്ധിപ്പിക്കുന്നത് പരിഗണിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യാൻ മന്ത്രാലയം കമ്മിറ്റി രൂപീകരിച്ചതായി അൽ-സെയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു . ധനമന്ത്രാലയം സർക്കാർ ഏജൻസികൾക്ക് നൽകിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് സേവന ഫീസ് വർധിപ്പിക്കാനുള്ള സാധ്യത സമിതി പരിഗണിക്കുന്നത്. നിലവിൽ, ഫീസും അവയുടെ യഥാർത്ഥ ചെലവും എങ്ങനെ കണക്കാക്കാമെന്ന് സംബന്ധിച്ച് ആണ് ഇപ്പോഴത്തെ പഠനം .