ട്രാഫിക് പിഴയടയ്ക്കുന്നതിനും പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുന്നതിനും അവസരം

0
146

കുവൈറ്റ് സിറ്റി:  36-ാമത് ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് പ്രദർശനം അവന്യൂസ് മാളിൽ ആരംഭിച്ചു. യുവർ ലൈഫ് ഈസ് എ ട്രസ്റ്റ് എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം. വെള്ളിയാഴ്ച വരെ പ്രദർശനം തുടരും. ഇതിനോടു അനുബന്ധിച്ച് ട്രാഫിക് പിഴയടക്കാനും പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടു നൽകാനും നടപടികൾ സ്വീകരിക്കും.  അതോടൊപ്പം പ്രദർശനത്തിൽ നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ, ട്രാഫിക് ക്യാമറകൾ, സെൻട്രൽ കൺട്രോൾ റൂം, ട്രാഫിക് കൺട്രോൾ ക്യാമറകൾ എന്നിവയുടെ പ്രവർത്തനം ബോധ്യപ്പെടുത്തുന്ന പ്രദർശനവും ഉണ്ട്.

വാഹന ഡ്രൈവർമാർക്ക് സംരക്ഷണം നൽകുന്നതിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഉപയോഗിക്കുന്നതെന്ന് എക്‌സിബിഷൻ ഉദ്ഘാടന വേളയിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അൽ ഖദ്ദ വിശദീകരിച്ചു.