ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച ഭാരതത്തെ പൊൻമുടിയിൽ എത്തിച്ച അദ്ദേഹത്തിന്പ്രഗാനാനന്ദക്ക് കുവൈത്തിലെ ഒരു കൂട്ടം തൃശൂർ ഗെഡികൾ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ച് സന്തോഷം പങ്കുവെച്ചു.
സ്പോർട്സിനെ നെഞ്ചിലേറ്റിയ കുവൈത്തിലെ ഒരു കൂട്ടം തൃശ്ശൂർ ഗെഡികളുടെ വാട്സ് ആപ്പ് കൂട്ടായ്‍മയെ പ്രധിനിധീകരിച്ചു രജീഷ് എം.സി പത്നി നീലിമ എന്നിവർ ഈ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
തന്റെ രണ്ടുമക്കൾ മൊബൈൽഫോണിന് അടിമപ്പെട്ടപ്പോൾ ഒരു ചെസ്സ് ബോർഡ് വാങ്ങി കൊടുത്തതാണ് ഇന്ന് അത് ചരിത്രമായി മാറിയതെന്ന് പ്രഗ്നനാനന്ദയുടെ മാതാവ് പറഞ്ഞു.
വിദേശത്തുള്ള പ്രവാസികളാണ് ഏറ്റവും കൂടുതൽ അഭിനന്ദന സന്ദേശം അറിയിച്ചതെന്നും പ്രഗ്നനാനന്ദയുടെ പിതാവ് അറിയിച്ചു, ഇവിടെന്ന് മുന്നോട്ടുള്ള തന്റെ പ്രയാണത്തിൽ അത് വളരെ ഊർജം പകർന്നതായും പ്രഗ്നനാനന്ദ പറഞ്ഞു.
വരും തലമുറക്ക് പ്രഗ്നനാനന്ദ ഒരു മാതൃകയും, ഇന്ത്യയുടെ അഭിമാനവും ആണെന്നും തൃശ്ശൂർ ഗഡീസ് എന്ന കൂട്ടായ്മ ആശംസിച്ചു