കുവൈറ്റ് സിറ്റി:ആഭ്യന്തര മന്ത്രാലയം, മാൻപവർ, സിവിൽ ഇൻഫർമേഷൻ ആൻഡ് ഇൻഷുറൻസ്, സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, 2022-ൽ വാർഷിക റസിഡൻസി പുതുക്കുന്നതിനോ അല്ലെങ്കിൽ ആദ്യ റെസിഡൻസി അനുവദിക്കുന്നതിനുമായി പ്രവാസികളിൽ നിന്ന് ലഭിച്ചത് 154 ദശലക്ഷം ദിനാർ.റിപ്പോർട്ട് അനുസരിച്ച്, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 1.4 ദശലക്ഷം പ്രവാസികൾ ഈ വർഷം അവരുടെ റെസിഡൻസി പുതുക്കിയത് വഴി ഏകദേശം 109 ദശലക്ഷം ദിനാർ നൽകി. അതേസമയം 222000 പുതിയ പ്രവാസികൾ റെസിഡൻസിക്കായി 2.7 ദശലക്ഷം ദിനാർ നൽകി. ഗാർഹിക തൊഴിലാളികൾ അവരുടെ വാർഷിക റെസിഡൻസി പുതുക്കലിനും ആരോഗ്യ ഇൻഷുറൻസിനുമായി 15 ദശലക്ഷം ദിനാർ നൽകി, കുടുംബ വിസയിലുള്ള 520,000 പ്രവാസികൾ 28.6 ദശലക്ഷം ദിനാർ നൽകി. എന്നാല്, ആർട്ടിക്കിൾ 24(സ്വയം സ്പോൺസർഷിപ്പ്), ആർട്ടിക്കിൾ 19(കമ്പനി പങ്കാളികൾ) പ്രകാരം റെസിഡൻസി നേടിയ പ്രവാസിക്കളിൽ നിന്നും റെസിഡൻസി പുതുക്കുന്നതിനുള്ള സാമ്പത്തിക പേയ്‌മെന്റുകൾ കുറഞ്ഞൂ. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന 97,880,000 പ്രവാസികൾ 6.3 ദശലക്ഷം ദിനാർ നൽകി, മെഡിക്കൽ സേവനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം എന്നി മേഖലയിൽ ആണ് ഇവരിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നത്. 133,000-ത്തിലധികം റെസിഡൻസി നിയമ ലംഘകർ മൂലം റെസിഡൻസി വരുമാനത്തിൽ 3.5 ദശലക്ഷം ദിനാറിന്റെ വാർഷിക ഇടിവിനും കാരണമായി എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.






























