കുവൈത്തിലെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് വിമാനത്താവളത്തിൽ വാക്സീൻ സൗകര്യം ഒരുക്കും

0
50

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഗാർഹിക തൊഴിലാളികളിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക്
വിമാനത്താവളത്തിൽ വെച്ച് വാക്സീൻ നൽകുന്ന പദ്ധതി ആരോഗ്യമന്ത്രാലയം ആരംഭിച്ചു. ആദ്യ ഡോസ് വാക്സിനാണ് ഇത് വിഭാഗത്തിൽ പെടുന്നവർക്ക് നൽകുക .അടുത്ത ഡോസ് സ്വീകരിക്കുന്നതിന് വീസയിൽ രേഖപ്പെടുത്തിയിട്ടുള്ള സ്പോൺസറുടെ മൊബൈൽ നമ്പറിലേക്ക് എസ്‌എം‌എസ് അയയ്ക്കും. കുവൈത്തിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾ സ്വദേശത്തു നിന്ന് 72 മണിക്കൂർ സമയ പരിധിയുള്ള പിസി‌ആർ പരിശോധനാ റിപ്പോർട്ട് കൈവശം വെക്കണം.
ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും കുറഞ്ഞ തോതിൽ ഗാർഹിക തൊഴിലാളികൾ പുതുതായി കുവൈത്തിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.