
സംഗീതലോകത്തെ അനുപമ വിസ്മയമയ സരോദ് ഗ്രാൻഡ് മാസ്റ്റർ പദ്മവിഭൂഷൺ ഉസ്താദ് അംജദ് അലി ഖാനും മക്കളും ചേർന്ന് അവത്തഅറിപ്പിച്ച സംഗീത വിരുന്ന് ആസ്വാദകർക്ക് മികച്ച അനുഭവമായി. ഉസ്താദിനൊപ്പം മക്കളായ അമൻ അലി ഖാൻ ബംഗഷ് അയാൻ അലി ഖാൻ ബംഗഷും ചേർന്ന് അവതരിപ്പിച്ച സരോദ് ട്രിയോ കൺസേർട്ട് കേട്ടവർക്കത്ഒരിക്കലും മറക്കാനാകാത്ത സ്വർഗീയ അനുഭവമായി.

IBPC കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് നടത്തിയ പരിപാടി അംബാസഡർ ഡോ. ആദർശ് സ്വൈകയും അദ്ദേഹത്തിന്റെ ഭാര്യയും പങ്കെടുത്തു. അതോടൊപ്പം, ശ്രീ ഗുർവിന്ദർ സിംഗ് ലാംബ, ചെയർമാൻ .കൈസർ ടി ഷാക്കിർ, വൈസ് ചെയർമാൻ സോളി മാത്യു, സെക്രട്ടറി, സുരേഷ് കെ പി, Jt. സെക്രട്ടറി, സുനിത് അറോറ ട്രഷറർ എന്നിവരും സന്നിഹിതരായിരുന്നു.

ഇന്ത്യ- കുവൈത്ത് സാംസ്കാരിക ബന്ധം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30- ലധികം അംബാസഡർമാരും, മറ്റു പ്രമുഖ വ്യക്തിത്വങ്ങളും ഇന്ത്യൻ പ്രവാസികളും ഉൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.





























