മലയാളി യുവതി കുവെെറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ

0
39

മലയാളി നഴ്സിനെ കുവെെറ്റിൽ കെട്ടിടട്ടിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി ഷീബയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 42 വയസായിരുന്നു. അബ്ബാസിയയിലെ അപ്സര ബസാറിനു സമീപത്തുള്ള കെട്ടിടത്തിലാണ് ഷീബ താമസിച്ചിരുന്നത്. കുടുംബസമേതം ആണ് ഇവിടെ ഷീബ താമസിച്ചിരുന്നത്. സ്വകാര്യ ക്ലിനിക്കിൽ നഴ്സായിരുന്നു ഷീബ. എന്നാൽ മൂന്ന് മാസമായി ഷീബയുടെ ജോലി നഷ്ടപ്പെട്ടു. ഇതിന്റെ ചില വിഷമങ്ങൾ ഷീബക്കുണ്ടായിരുന്നു. ഇതാണോ മരണകാരണമെന്ന് വ്യക്തമല്ല. തിരുവല്ല പുളിക്കീഴ്‌ പരേതനായ കിഴക്കയിൽ വർഗീസിന്റെ മകളാണ്. മല്ലപ്പള്ളി പായിപ്പാട്‌ സ്വദേശി റെജി കുരുവിളയാണ് ഷീബയുടെ ഭർത്താവ്. മകൻ റോഷൻ (എൻജിനീയറിങ് വിദ്യാർഥി), മകൾ റോസിറ്റ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ 9-ാം ക്ലാസ്‌ വിദ്യാർഥിനി.  ഫ്ലാറ്റിലെ പത്താം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 വര്‍ഷത്തിലേറെയായി ഇവര്‍ കുവൈറ്റിലുണ്ട്.