കുവൈറ്റ് സിറ്റി: അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ സ്ഥാനപതി dr. ആദർശ് സ്വൈക. ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൻ കീഴിൽ, കുവൈറ്റ് പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും വലിയ കുതിച്ചുചാട്ടങ്ങൾ നടത്തുകയും ലോകമെമ്പാടുമുള്ള മാനുഷിക പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെെ വിഭാഗത്തോട കുവൈത്തിനും ലോകത്തിനും നഷ്‌ടമായത് ഉന്നതനായ ഒരു നേതാവിനെയാണ് എന്ന് അംബാസഡർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അദ്ദേഹത്തിൻറെ ഭരണകാലത്ത് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ശക്തമായി തുടർന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഡിസംബർ 17 ന് ഇന്ത്യാ ഗവൺമെന്റ് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തിൻ്റെ മരണ വിവരം ലഭിച്ച ഉടൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഹൃദയംഗമമായ അനുശോചനം അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി പെട്രോളിയം, പ്രകൃതിവാതകം, ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ഡിസംബർ 17 ന് കുവൈറ്റ് സന്ദർശിച്ചു. ഇന്ത്യൻ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അനുശോചന കത്തുകൾ അദ്ദേഹം നിലവിലെ അമീറിനും കുവൈത്ത് പ്രധാനമന്ത്രിക്കും കൈമാറി. അന്തരിച്ച അമീറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ കുവൈറ്റിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും ഇന്ത്യൻ സമൂഹത്തിനുമൊപ്പം ഒപ്പം കേന്ദ്ര മന്ത്രി 2 മിനിറ്റ് മൗനം ആചരിച്ചു.
ഡിസംബർ 18 ന് ഇന്ത്യൻ പാർലമെന്റിന്റെ ഒരു സഭകളും അന്തരിച്ച അമീറിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഡിസംബർ 18 ന് ന്യൂഡൽഹിയിലെ കുവൈത്ത് എംബസി സന്ദർശിച്ചു അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യൻ സർക്കാരും ജനങ്ങളും കുവൈറ്റിന് ഒപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നതായും അംബാസിഡര് സന്ദേശത്തിൽ പറഞ്ഞു.