റിയാദ് മരത്തോണിൽ കുവൈറ്റിൽ നിന്നുള്ള മലയാളി സാന്നിധ്യമായി തൃശ്ശൂർ നിവാസികൾ

0
172

ഇരുപതിനായിരത്തിലധികം പേർ പങ്കെടുത്ത സൗദി അറേബ്യയിലെ റിയാദിൽ നടന്ന മൂന്നാമത് എഡിഷൻ റിയാദ് മരത്തോണിൽ കുവൈറ്റിൽ നിന്നുള്ള മലയാളി സാന്നിധ്യമായി തൃശ്ശൂർ നിവാസികളായ രെജീഷ്‌ ചിന്നൻ,ഫെമിജ് പുത്തൂർ, ഗിരീഷൻ പൗലോസ് എന്നിവർ.നാല്‌ മണിക്കൂർ സമയം കൊണ്ട് 42 കിലോമീറ്റർ ഇവർ വിജയകരമായി ഓടിത്തീർത്തു. കുവൈറ്റിലെ മലയാളികളുടെ ഇടയിൽ ഫിറ്റ്നസ് അവബോധം വളർത്തിയെടുക്കാൻ പ്രവർത്തിക്കുന്ന കൂട്ടായ്മയായ പൂരം ഗഡീസ് വർക്കൗട്ട്‌ വാരിയേഴ്സ് ടീം അംഗങ്ങളാണ് മൂവരും.