പൊതുനിരത്തിൽ വഴക്കിട്ടു, രണ്ട് പ്രവാസികൾ പോലീസ് കസ്റ്റഡിയിൽ

0
126

കുവൈറ്റ് സിറ്റി: പൊതുനിരത്തിൽ ഏറ്റുമുട്ടിയ രണ്ട് പ്രവാസികളെ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവർ പരസ്പരം ഏറ്റുമുട്ടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പോലീസ് ഇരുവരെയും പിടികൂടിയത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഒരാളും മറ്റൊരു വാഹന യാത്രക്കാരനും തമ്മിലാണ് വഴക്കുണ്ടായത്. വാക്കേറ്റത്തിൽ ആരംഭിച്ച് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.