കുവൈറ്റ് സിറ്റി: വാരാന്ത്യത്തിൽ ചൂടുള്ള കാലാവസ്ഥഎന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പ്രവചിച്ചു. പകൽ താപനില കുതിച്ചുയരുകയും രാത്രികളിൽ മിതമായ നിലയിലേക്ക് എത്തുമെന്നും ആണ് അൽ ഖരാവി പ്രവചിച്ചത്. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായും അറിയിച്ചിട്ടുണ്ട്.






























