ബേക്കൽ: ആസന്നമായ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പള്ളിക്കര പഞ്ചായത്തിലെ തീരദേശ വാർഡുകളിൽ സജീവമായി രംഗത്തിറങ്ങാൻ നാഷണൽ ലീഗ് ബേക്കൽ മേഖലാ യോഗം തീരുമാനിച്ചു. പാർട്ടിക്ക് നിർണ്ണായക സ്വാധീനമുള്ള തീരദേശ വാർഡുകളിൽ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയനിലപാടുകൾ ചർച്ച ചെയ്തു, അതിൻ്റെ തുടർച്ചയ്ക്കായി സത്താർ കുന്നിൽ, എം.എ.കുഞ്ഞബ്ദുള്ള,ബി.കെ.സാലിം,കെ.എ. മുഹമ്മദ് കുഞ്ഞി എന്നിങ്ങനെ നാലംഗ പാർലമെൻ്ററി ബോർഡിനെ യോഗം ചുമതലപ്പെടുത്തി. നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ യോഗം ഉദ്ഘാടനം ചെയ്തു. കെ.എ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ബി.കെ.സാലിം, ബി.കെ. സുലൈമാൻ, തൻസീർ ഖിളരിയ്യ, കെ.ടി.അബ്ബാസ്, ഖിളർ ഖിളരിയ്യ, കെ.പി. ലത്തീഫ്, മജീദ് അന്തുക്കായി, കെ.ടി. മുഹമ്മദ്, കെ.അബൂബക്കർ, ബി.കെ. നാസർ, മുർതസ.ബി.കെ, അഷറഫ്, ഹംസ ബിലാൽ എന്നിവർ പ്രസംഗിച്ചു. ഷാഫി തായൽ സ്വാഗതവും ഖലീൽ റഹ്‌മാൻ നന്ദിയും പറഞ്ഞു.





























