വേടനെക്കാൾ വലിയ തെറ്റുകാരുണ്ട്; എം.എ. ബേബി

0
176

സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വേടൻ വിഷയത്തിൽ പ്രതികരിച്ചു. വേടനെക്കാൾ വലിയ തെറ്റുകൾ ചെയ്തവരുണ്ടെന്നും തെറ്റുകാരോട് ആനുപാതികമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. വേടന്റെ ഭാഗത്ത് ചില തെറ്റുകൾ സംഭവിച്ചെങ്കിലും അത് അംഗീകരിക്കാത്ത നിലപാടാണെന്നും എം.എ. ബേബി സൂചിപ്പിച്ചു. ലഹരിക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കളമശ്ശേരി പോളിടെക്നിക്കിലെ സംഭവത്തിൽ മാധ്യമങ്ങൾ രാഷ്ട്രീയ പക്ഷപാതം കാണിച്ചുവെന്നും, ചില മാധ്യമങ്ങൾ ലഹരിക്കെതിരെ ശക്തമായ ക്യാമ്പെയിനുകൾ നടത്തുന്നുണ്ടെന്നും ബേബി അഭിപ്രായപ്പെട്ടു.

അതേസമയം, സർക്കാർ വീണ്ടും റാപ്പർ വേടന് വേദി നൽകി. കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ച വേടൻ, സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി വീണ്ടും പരിപാടിയിൽ പങ്കെടുക്കുന്നു. നാളെ ഇടുക്കിയിൽ നടക്കുന്ന “എന്റെ കേരളം” പ്രദർശന മേളയിൽ വേടന്റെ റാപ്പ് ഷോ നടക്കും. വേടൻ അറസ്റ്റിലായപ്പോൾ സർക്കാർ അദ്ദേഹത്തിന്റെ പരിപാടി റദ്ദാക്കിയിരുന്നു. നാളെ വൈകിട്ട് വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് റാപ്പ് ഷോ നടക്കുന്നത്.