ഷാർജ: മീൻ പിടിക്കുന്നതിന് ഇടെ മലയാളി യുവാവിനെ ഷാർജയിലെ കടലിൽ കാണാതായി. വർക്കല സ്വദേശി ഓടയം വിഷ്ണു (33) നിവാസിൽ അഖിലിനെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. ജോലി ചെയ്തിരുന്ന കപ്പലിൽ മീൻ പിടിക്കുന്നതിനിടെ ആയിരുന്നു അപകടം .ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞു. ഇതോടെ കാൽ വഴുതി അഖിൽ കപ്പിലിൽ നിന്നും താഴെ വീഴുക ആയിരുന്നു.

































