കുവൈത്ത് മുൻസിപ്പാലിറ്റി 50 പ്രവാസി തൊഴിലാളികളെ പിരിച്ചുവിടും

0
94

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന 50 പ്രവാസി തൊഴിലാളികളെ പിരിച്ചു വിടാൻ നിർദ്ദേശം. രണ്ടാമത്തെ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന  പ്രവാസി ജീവനക്കാരെ  പിരിച്ചുവിടാൻ സിവിൽ സർവീസ് കമ്മീഷൻ   മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകിയതെന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

2021-2022 സാമ്പത്തിക വർഷത്തേക്കുള്ള സർക്കാർ തൊഴിൽ നിയമന നിയമങ്ങളും സ്വദേശിവൽക്കരണ നയവും സംബന്ധിച്ച സിവിൽ സർവീസ് ബ്യൂറോയുടെ തീരുമാനം നടപ്പാക്കുന്നതിനനുസരിച്ചാണിത്. സിവിൽ സർവീസ് കൗൺസിലിന്റെ തീരുമാനം നടപ്പാക്കാൻ മുനിസിപ്പാലിറ്റിയിലെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് സെക്ടർ, വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു  എന്നും പത്ര റിപ്പോർട്ടിലുണ്ട്