ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 നൈറ്റ് ട്രയൽ വിജയകരം

0
104

ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച ആണവ-ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ൻ്റെ നൈറ്റ് ട്രയൽ വിജയകരം. ഒഡിഷയില്‍ വെച്ച് വൈകീട്ട് 5.30 നാണ് മിസൈല്‍ പരീക്ഷിച്ചത്. 5,400 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിനു ചൈനയുടെ മുഴുവൻ ഭൂപരിധിയും ലക്ഷ്യമിടാനാകും.

മിസൈലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ്  നൈറ്റ് ട്രയല്‍ നടത്തിയത്. അഗ്നി മിസൈല്‍ പരമ്പരയിലെ അത്യാധുനിക പതിപ്പാണ് ഈ മിസൈൽ